തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ വൈദ്യുതി ചാർജ് മൂന്നു മാസത്തേക്ക് പൂർണമായി സൗജന്യമാക്കാനും എപിഎൽ കാർഡുകാരുടെ വൈദ്യുതി ചാർജ് 30 ശതമാനമായി കുറയ്ക്കാനും സംസ്ഥാന സർക്കാർ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന വഞ്ചനാദിന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വൈദ്യുതിനിരക്ക് മൂന്നിരട്ടി വർധിപ്പിച്ചു. കോവിഡ് പ്രതിസന്ധിയിൽ തൊഴിലും വേതനവുമില്ലാതെ വലയുന്നവരെ ബസ് ചാർജും വൈദ്യുതിചാർജും വർധിപ്പിച്ച് ദുരിതത്തിലാക്കി.
പിണറായി സർക്കാരിന്റെ നാലുവർഷത്തെ ഭരണം കേരള ജനതയ്ക്ക് ദുരിതകാലമായിരുന്നു. പ്രളയകാലത്ത് സർക്കാരിനുണ്ടായ കോട്ടം കോവിഡ് കാലത്ത് പരിഹരിക്കാനുള്ള പിആർ വർക്കാണ് ഇപ്പോൾ നടക്കുന്നത്.
കേന്ദ്ര സർക്കാരും 20 ലക്ഷം കോടിയുടെ തട്ടിപ്പ് പാക്കേജാണ് പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ചു. സ്വകര്യമേഖലയ്ക്ക് രാജ്യം തീറെഴുതി. മോദി-പിണറായി സർക്കാരുകൾ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
ജനരോഷത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ് പിണറായി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡിന്റെ മറവിൽ സർക്കാർ അഴിമതി നടത്തുന്നു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി.അനിൽകുമാർ, മണക്കാട് സുരേഷ്, വി.എസ്. ശിവകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.