തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ 64-ാം ജന്മദിനമായിരുന്നു ഇന്നലെ.