തിരുവനന്തപുരം : യുഡിഎഫിലെ ചില പാർട്ടികൾ എൽഡിഎഫിൽ എത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരുടെ മുന്നിലും ഇടതുമുന്നണി വാതിലടച്ചിട്ടില്ല. കേരള കോണ്‍ഗ്രസിലെ തർക്കം മൂക്കും. വരുന്നവരുടെ രാഷ്ട്രീയ നിലപാടു കൂടി പരിശോധിച്ചാകും തീരുമാനമുണ്ടാകുന്നതെന്നും കോടിയേരി പറഞ്ഞു.