തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കെ.എം. മാണി പാർട്ടി ചെയർമാനായിരുന്ന കാലയളവിൽ എഴുതിയ കരാർ മാത്രമേ നിലവിലുള്ളൂവെന്ന് ഡോ.എൻ. ജയരാജ് എംഎൽഎ. ഈ കരാർ പ്രകാരം കേരള കോണ്ഗ്രസ്- എമ്മിന് അനുവദിച്ച രണ്ടര വർഷക്കാലത്തിൽ ഒന്നര വർഷക്കാലം സഖറിയാസ് കുതിരവേലിക്കും ഒരു വർഷം സെബാസ്റ്റ്യൻ കുളത്തിങ്കലിനുമാണ്. പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഇതല്ലാതെ മറ്റു കരാറുകളോ ധാരണകളോ ഒന്നും നിലവിലില്ലെന്നും ജയരാജ് പറഞ്ഞു.