തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാൾ. നാളെ പിണറായി സർക്കാർ നാലു വർഷം പൂർത്തിയാക്കുകയും ചെയ്യും. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ വാർഷികാഘോഷം വേണ്ടെന്നു വച്ചു. ജന്മദിനത്തിന് പ്രത്യേകതകളൊന്നുമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സാധാരണ ദിവസം പോലെ അതു കടന്നു പോകും. നാടു ദുരിതത്തിലൂടെ കടന്നു പോകുന്പോൾ ഒരു ആഘോഷവുമില്ലെന്നും പിണറായി പറഞ്ഞു.
പിണറായി വിജയന്റെ ജന്മദിനം മാർച്ച് 21 എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം മേയ് 24 ന് എകെജി സെന്ററിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിനിടെ പിണറായി ലഡു വിതരണം ചെയ്തു. പിറ്റേ ദിവസം സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ സന്തോഷസൂചകമായാണിതെന്നാണു മാധ്യമപ്രവർത്തകർ കരുതിയത്.
എന്നാൽ തന്റെ ജന്മദിനം പ്രമാണിച്ചാണ് ലഡുവിതരണം എന്നു പിണറായി തന്നെ വ്യക്തമാക്കുയായിരുന്നു. രേഖപ്പെടുത്തപ്പെട്ട തീയതിയിലെ തെറ്റും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടി. 1944 മേയ് 24 നായിരുന്നു പിണറായി ജനിച്ചത്.