പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്നലെ പതിനൊന്നുകാരി ഉൾപ്പെടെ 19 പേർക്കു കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ കുവൈറ്റിൽനിന്നു വന്ന ഒരാൾക്കു മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണു രോഗം സ്ഥിരീകരിച്ചത്.
അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളിൽനിന്നു വന്ന ഓരോരുത്തർക്കും മുംബൈയിൽനിന്നു വന്ന രണ്ടുപേർക്കും ചെന്നൈയിൽനിന്നെത്തിയ എട്ടുപേർക്കും വാളയാർ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾക്കും രോഗബാധിതന്റെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട രണ്ടുപേർക്കും 32, 36 വയസുള്ള രണ്ടു സ്ത്രീകൾക്കുമാണു രോഗം സ്ഥിരീകരിച്ചത്. ഈ സ്ത്രീകൾക്ക് രോഗം ബാധിച്ചത് എങ്ങനെയെന്നത് വ്യക്തമല്ല.