കൊച്ചി: എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയനിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതികളായ യൂണിയന് മുന്‍ ഭാരവാഹികളായ സുഭാഷ് വാസുവും സുരേഷ് ബാബുവും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ആലപ്പുഴ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ഇവര്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സുഭാഷ് വാസുവിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്കി വേണമെന്നും ഈ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് 17നു ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാന്‍ കഴിഞ്ഞില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
മാവേലിക്കര യൂണിയനിലെ മൈക്രോഫിനാന്‍സ്, പ്രീ മാര്യേജ് കൗണ്‍സലിംഗ്, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ തുടങ്ങിയവയില്‍നിന്നു പ്രതികള്‍ 11,00,65,809 രൂപ തട്ടിയെടുത്തെന്നാണ് കേസ്. നിരപരാധികളാണെന്നും തങ്ങളെ ദ്രോഹിക്കാനും പൊതുസമൂഹത്തിനു മുന്നില്‍ അപമാനിക്കുന്നതിനുമായി കെട്ടിച്ചമച്ച കേസാണിതെന്നും ഹര്‍ജിക്കാര്‍ പറയുന്നു.