ചങ്ങനാശേരി: നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. തൃക്കൊടിത്താനം കോട്ടമുറി തയ്യിൽ പുതുപ്പറന്പിൽ ബിജു സെബാസ്റ്റ്യന്റെ ഭാര്യ ഷൈനി ബിജു (42) ആണ് മരിച്ചത്. കഴിഞ്ഞ 15ന് രാവിലെ 6.45ന് കോട്ടമുറി ജംഗ്ഷനിലായിരുന്നുഅപകടം. ഷൈനിയുടെ ഉടമസ്ഥതയിൽ തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന കടയിലേക്ക് സ്കൂട്ടറിൽ പോകുന്പോൾ നായ കുറുകെ ചാടി സ്കൂട്ടർ മറിയുകയായിരുന്നു.
തലയ്ക്കും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ ഷൈനിയെ ഉടൻ തന്നെ നാട്ടുകാർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിവും എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമാവുകയും തുടർന്ന് അവിടെ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. തൃക്കൊടിത്താനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: ഷാരോണ്‍, ഷൈൻ (ഇരുവരും വിദ്യാർഥികൾ).