പയ്യാവൂർ: കോവിഡ്-19 പരിശോധനയ്ക്ക് ആശുപത്രികളിൽ എത്തുന്നവർക്കു കൃത്യമായ നിർദേശങ്ങൾ നൽകി വഴികാട്ടാൻ റോബട്ട് വികസിപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജ്. കണ്ണൂർ ജില്ലയിലെ കോവിഡ് ട്രീറ്റ്മെന്റ് നോഡൽ ഓഫീസർ ഡോ. അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം ലഘൂകരിക്കാണും രോഗം സംശയിക്കുന്ന വരുമായുള്ള സമ്പർക്കം കുറയ്ക്കാനും ഇത്തരമൊരു റോബട്ട് വികസിപ്പിച്ചത്. കോവിഡ് പരിശോധനയ്ക്ക് എത്തുന്നവർക്ക് മലയാളത്തിൽ നിർദേശങ്ങൾ നൽകുമെന്ന താണ് ""ധ്വനി'' എന്നു പേരിട്ടിരിക്കുന്ന റോബട്ടിന്റെ പ്രത്യേകത. ഭാവിയിൽ മറ്റു രോഗങ്ങൾ ഉണ്ടായാൽ അതിനനുസരിച്ച് നിർദേശങ്ങൾ എളുപ്പത്തിൽ പുനഃക്രമീകരിക്കാൻ സാധിക്കും.
ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ ആണ് റോബട്ടിനു ശബ്ദം നൽകിയിരിക്കുന്നത്. കണ്ണൂർ മെഡിക്കൽ കോളജിന്റെ അഞ്ചരക്കണ്ടിയിലുള്ള കോവിഡ് കെയർ സെന്ററിൽ ഇന്നലെ ലോഞ്ചിംഗ് നടത്തി . ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജിലെ റോബോട്ടിക്സ് ക്ലബും മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗവും ഇൻഡസ്ട്രിയൽ പാർട്ണറായ സൃഷ്ടി റോബോട്ടിക്സ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് റോബട്ട് വികസിപ്പിച്ചത്. ആരോഗ്യ പ്രവർത്തർക്കു സഹായകരമായ ഇത്തരം റോബട്ടുകൾ സംസ്ഥാനത്തെ മറ്റു കോവിഡ് സെന്ററുകൾക്കും വികസിപ്പിച്ചു നൽകാനുള്ള ശ്രമത്തിലാണ് ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921171940.