മലപ്പുറം: ദുബായിൽനിന്നുള്ള ഐഎക്സ്-344 എയർ ഇന്ത്യ എക്സ്പ്രസ് ഇന്നു രാത്രി 8.40 ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ എട്ടു ജില്ലകളിൽനിന്നും മാഹിയിൽനിന്നുമായി 178 പ്രവാസികൾ തിരിച്ചെത്തുമെന്നാണ് വിവരം. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് ഇവരെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായി ജില്ലാകളക്ടറുടെ ചുമതലയുള്ള എഡിഎം. എൻ.എം. മെഹറലി അറിയിച്ചു.