തിരുവനന്തപുരം: രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എന്നാൽ യാത്രക്കാർ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണിൽ പ്രവേശിക്കാൻ പാടില്ല. യാത്രക്കാർ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്.
രാത്രി ഏഴു മണിക്കും രാവിലെ ഏഴുമണിക്കും ഇടയ്ക്ക് ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമാണ്. മെഡിക്കൽ ആവശ്യമുൾപ്പെടെ വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്കു മാത്രമേ രാത്രിയാത്രയ്ക്ക് അനുവാദം നൽകൂവെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.