തിരുവനന്തപുരം: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിൽ നാളെയും മലപ്പുറം ജില്ലയിൽ നാളെയും തിങ്കളാഴ്ചയും കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ചയും വയനാട് ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലുമാണ് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത.