തിരുവനന്തപുരം: അടുത്ത ജനുവരിയോടെ സംസ്ഥാനത്ത് ലൈഫ് മിഷനിൽ നൂറോളം പാർപ്പിട സമുച്ചയങ്ങൾ പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പതിനാറു സമുച്ചയങ്ങൾ ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കും. പതിനഞ്ച് എണ്ണത്തിന് ടെൻഡർ ക്ഷണിച്ചു. മുന്നൂറോളം സമുച്ചയങ്ങൾക്കുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർക്കാണ് ഈ ഘട്ടത്തിൽ വീട് നൽകുന്നത്. ഇതിനകം സംസ്ഥാനത്ത് 2.19 ലക്ഷം പേർക്ക് വീടു നിർമിച്ചു നൽകാനായെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.