നെടുമ്പാശേരി: വിദേശത്തു കുടുങ്ങിക്കിടന്ന 499 പ്രവാസികൾകൂടി ഇന്നലെ നാട്ടില്‍ മടങ്ങിയെത്തി. റോം, അമ്മാന്, ദുബായ് എന്നിവിടങ്ങളില്‍നിന്ന് മൂന്നു വിമാനങ്ങളിലായാണ് ഇവർ നെടുമ്പാശേരിയിലെത്തിയത്.
റോമില്‍നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനമാണ് ഇന്നലെ നെടുമ്പാശേരിയിലെത്തിയത്. എയര്‍ ഇന്ത്യയുടെ 0122 നമ്പര്‍ വിമാനം ദല്‍ഹി വഴി ഉച്ചയ്ക്ക് 12.30 ഓടെയാണ് നെടുമ്പാശേരിയിലെത്തിയത്. റോമില്‍നിന്ന് 239 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 68 പേര് ഡല്‍ഹിയില്‍ ഇറങ്ങി. ബാക്കിയുള്ള 171 പേരുമായാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്.