മലപ്പുറം: എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പ്രഥമ എമെരിറ്റസ് പ്രഫസറായി നിയമിച്ച് വൈസ്ചാൻസലർ ഡോ. അനിൽവള്ളത്തോൾ ഉത്തരവിറക്കി.
രാജ്യത്തുനിന്നും പുറത്തുനിന്നുമുള്ള പ്രസിദ്ധരായ എഴുത്തുകാരെയും കലാകാരൻമാരെയും അവരുടെ അക്കാദമിക യോഗ്യത കണക്കിലെടുക്കാതെ റൈറ്റർ/ആർട്ടിസ്റ്റ് സ്കോളർ-ഇൻ-റസിഡൻസ് ആയി ക്ഷണിക്കാനുള്ള സർവകലാശാലയുടെ വ്യവസ്ഥ പ്രകാരമാണ് നിയമനം. അനാരോഗ്യം ഉണ്ടെങ്കിലും എമെരിറ്റസ് പ്രഫസർ പദവി ഏറ്റെടുക്കുന്നതിനു എംടി സമ്മതം അറിയിച്ചു.