തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ ബിടെക് എട്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷക്കുള്ള രജിസ്ട്രേഷൻ 25 വരെ ചെയ്യാം.
വിദ്യാർഥികൾക്ക് അവരുടെ ലോഗിൻ വഴി രജിസ്ട്രേഷൻ ചെയ്തതിനു ശേഷം ഫീസ് കോളജിൽ അടക്കാം. ഈ ഫീസ് കോളജുകൾ യൂണിവേഴ്സിറ്റിയിലേക്ക് പിന്നീട് അടച്ചാൽ മതിയാകും. കുട്ടികൾക്ക് ഫീസ് കോളജിൽ അടക്കാനുള്ള സമയപരിധി അതാതു കോളജുകൾക്ക് തീരുമാനിക്കാം. എന്നാൽ അവസാന തീയതിക്ക് മുമ്പായി കുട്ടികളുടെ അപേക്ഷകൾ സർവകലാശാലയിൽ സമർപ്പിക്കണം.
വിദ്യാർഥികളുടെ പരീക്ഷാ ഫലങ്ങൾ സപ്ലിമെന്ററി പരീക്ഷ രജിസ്ട്രേഷൻ ഫീസ് ലഭിച്ചതിനുശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു.
സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ബി ടെക്, ബി ടെക് (പാർട്ട് ടൈം), ബി ഡെസ്, ബി ആർക്ക് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസുകളുടെ പകർപ്പിനും വേണ്ടി ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥികൾക്ക് ലോഗിൻ വഴി അപേക്ഷിച്ചു ഫീസ് നേരിട്ട് അടക്കാം. അല്ലെങ്കിൽ ലോഗിൻ വഴി അപേക്ഷ സമർപ്പിച്ചത്തിനു ശേഷം കോളജ് ഓഫീസിൽ ഫീസ് അടയ്ക്കുകയോ ചെയ്യാം. ഉത്തര കടലാസിന്റെ പകർപ്പിനു 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയും ആണ്.
സർവകലാശാല ഡിസംബറിൽ നടത്തിയ എല്ലാ ബിരുദാനന്തര പരീക്ഷകളുടെയും ഉത്തര കടലാസുകളുടെ സ്ക്രൂട്ടിനിക്കും ഇപ്പോൾ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് www.ktu.edu.in.