ചെന്പ് :പെയിന്റിംഗ് പണിക്കിടയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.ചെന്പ് പോസ്റ്റോഫീസിന് സമീപം കളരിക്കലിൽ പരേതനായ മുസയുടെ മകൻ നാസറാ(50)ണ് മരിച്ചത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 ന് എറണാകുളം നെട്ടൂരിൽ പെയിന്റിംഗ് പണിക്കിടയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ നാസറിനെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11ന് മരണം സംഭവിച്ചു.കബറടക്കം നടത്തി.ഭാര്യ : ഷക്കീല.മക്കൾ: ആമിന, ഫനാഫ് .മാതാവ്:സൈനബ