കാഞ്ഞിരപ്പള്ളി: പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. തമിഴ്നാട് കന്പം സ്വദേശി അബുതാഹിർ (44) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ കാഞ്ഞിരപ്പള്ളി പേട്ടസ്കൂളിനു സമീപമാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നു പച്ചക്കറിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് 407 ലോറിയിൽ ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പിക്കപ്പ് വാനിന്റെ മുൻവശത്തെ ഇരു ടയറുകളും തേഞ്ഞ് തീർന്നതും അപകടത്തിന് കാരണമായി.