ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കപ്പെട്ട മക്കന എന്ന സിനിമയ്ക്കു ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവഹിക്കുന്ന എന്റെ മാവും പൂക്കും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. എസ്ആർഎസ് ക്രിയേഷൻസിന്റെ ബാനറിൽ എസ്.ആർ സിദ്ധിഖും സലീം എലവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തെന്നിന്ത്യൻ നടി സിമർസിംഗ് നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഖിൽ പ്രഭാകർ, നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ, ശ്രീജിത്ത് സത്യരാജ്, സാലു കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധുരാഘവ്, സീമാ ജി. നായർ, ആര്യദേവി, കലാമണ്ഡലം തീർഥ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ടി. ഷമീർ മുഹമ്മദ് ഛായാഗ്രഹണവും മെന്റോസ് ആന്റണി ചിത്രസംയോജനവും നിർവഹിക്കുന്നു. ശിവദാസ് തത്തംപിള്ളിയുടെ വരികൾക്ക് ജോർജ് നിർമലാണ് ഈണംപകരുന്നത്.