പുതുമുഖ താരങ്ങൾ മുഖ്യ കഥാപാത്രങ്ങളാകുന്ന പീറ്റർ എന്ന സിനിമ ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് പൂർത്തിയായി ചിത്രീകരണ ഘട്ടത്തിലേക്ക് കടന്നു. പ്രണയവും കോമഡിയും ഹൊററും എല്ലാം കൃത്യമായി ചേർത്തുള്ള ത്രില്ലറായിരിക്കും പീറ്ററെന്ന് അണിയറ ശിൽപികൾ പറയുന്നു.
നവാഗതനായ സി.കെ. ബൈജുവാണ് പീറ്ററിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. താൻ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ കാണാൻ കൂട്ടുകാരനുമൊത്ത് അവളുടെ വീട്ടിലേക്ക് വരുന്ന നായകനും കൂട്ടുകാരനും നേരിടേണ്ടി വരുന്ന അപ്രതീക്ഷിതമായ അനുഭവങ്ങളിലൂടെയാണ് പീറ്റർ മുന്നോട്ടുപോകുന്നത്. അഭിഷേക്, നിധിൻ, അഖിൽ, ആഷിക്, ബാൽസു, ബ്ലെസി തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനായക പ്രൊഡക്ഷൻസിന്റെ ബാനറിൽ അഡ്വ. ഐ.ആർ. അരവിന്ദാക്ഷനാണ് പീറ്റർ നിർമിക്കുന്നത്. ജോസഫ് കെ വർഗീസാണ് കാമറ കൈകാര്യം ചെയ്യുന്നത്. കെ.ജെ.ജോമോൻ സംഗീതസംവിധാനം നിർവഹിക്കുന്നു.