+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർണനാകാൻ നാഗാർജുന..?

ബ്ര​ഹ്മാ​ണ്ഡ ചി​ത്രം മ​ഹാ​ഭാ​ര​ത​യി​ൽ തെ​ലു​ങ്ക് താ​രം നാ​ഗാ​ർ​ജു​ന പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചേ​ക്കും. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ത​ന്നെ സ​മീ​പി​ച്ച​താ​യും ചി​ത്ര​ത്തി​ൽ ക​ർ​ണ​നാ​യി അ​ഭി​ന​യ
കർണനാകാൻ നാഗാർജുന..?
ബ്ര​ഹ്മാ​ണ്ഡ ചി​ത്രം മ​ഹാ​ഭാ​ര​ത​യി​ൽ തെ​ലു​ങ്ക് താ​രം നാ​ഗാ​ർ​ജു​ന പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചേ​ക്കും. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ത​ന്നെ സ​മീ​പി​ച്ച​താ​യും ചി​ത്ര​ത്തി​ൽ ക​ർ​ണ​നാ​യി അ​ഭി​ന​യി​ക്കാ​ൻ ക്ഷ​ണി​ച്ച​താ​യും താ​രം ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​യി​രം കോ​ടി രൂ​പ ബ​ജ​റ്റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ഹാ​ഭാ​ര​ത. മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ ഭീ​മ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. എം​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ര​ണ്ടാ​മൂ​ഴ​മാ​ണ് മ​ഹാ​ഭാ​ര​ത എ​ന്ന ചി​ത്ര​മാ​കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ക​ർ​ണ​ന്‍റെ വേ​ഷം ചെ​യ്യാ​ൻ നാ​ഗാ​ർ​ജു​ന​യെ ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ടു​ത്തി​ടെ വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം വ​ന്നി​ട്ടി​ല്ലാ​യി​രു​ന്നു. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് നാ​ഗാ​ർ​ജു​ന ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ സു​കു​മാ​ര​ൻ ചി​ത്ര​ത്തി​ന്‍റെ ക​ഥ വി​ശ​ദ​മാ​യി ത​ന്നെ എ​ന്നോ​ട് മു​ന്പ് പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. ചി​ത്ര​ത്തി​ൽ ക​ർ​ണ​ന്‍റെ വേ​ഷ​മാ​ണ് എ​നി​ക്ക് ഓ​ഫ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ അ​ന്തി​മ​തീ​രു​മാ​ന​ത്തി​ൽ ഞാ​നെ​ത്തി​യി​ട്ടി​ല്ല. ക​ർ​ണ​നാ​യി വേ​ഷ​പ്പ​ക​ർ​ച്ച ന​ട​ത്താ​ൻ ന​ല്ലൊ​രു അ​ധ്വാ​നം ത​ന്നെ വേ​ണ്ട​തു​ണ്ട്. കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി വ​ന്നാ​ൽ ചി​ത്ര​ത്തി​ൽ സ​ഹ​ക​രി​ക്കാ​മെ​ന്ന് സം​വി​ധാ​യ​ക​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്-​നാ​ഗാ​ർ​ജു​ന പ​റ​യു​ന്നു.

ആ​യി​രം കോ​ടി ബ​ജ​റ്റി​ൽ ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ചി​ത്രം ഇ​റ​ങ്ങാ​ൻ പോ​കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ ആ​രൊ​ക്കെ​യെ​ന്ന് തീ​രു​മാ​ന​മാ​യി വ​രു​ന്ന​തേ​യു​ള്ളൂ. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള താ​ര​ങ്ങ​ളും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​മൊ​ക്കെ​യാ​യി​രി​ക്കും ചി​ത്ര​ത്തി​ൽ സ​ഹ​ക​രി​ക്കു​ക. ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും ചി​ത്രം നി​ർ​മി​ക്കു​ക. ആ​ദ്യ ഭാ​ഗം 2018ലും ​ര​ണ്ടാം ഭാ​ഗം 2020ലും ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും. വി​എ ശ്രീ​കു​മാ​ർ മേ​നോ​നാ​ണ് മ​ഹാ​ഭാ​ര​ത സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ഒ​ടി​യ​ൻ എ​ന്ന ചി​ത്രം അ​ദ്ദേ​ഹ​മി​പ്പോ​ൾ സം​വി​ധാ​നം ചെ​യ്തു വ​രി​ക​യാ​ണ്. യു​എ​ഇ ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​മു​ഖ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ബി ​ആ​ർ ഷെ​ട്ടി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.