+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ങ്ങാ​ടി വീണ്ടും എത്തുന്നു..

മേ​ബി വീ ​ആ​ര്‍ പു​വ​ര്‍, കൂ​ലീ​സ്, ട്രോ​ളി പു​ള്ളേ​ഴ്സ്, ബ​ട്ട് വീ ​ആ​ര്‍ നോ​ട്ട് ബെ​ഗേ​ഴ്സ്... സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ജ​യ​ന്‍റെ ഈ ​ഹി​റ്റ് ഡ​യ​ലോ​ഗ് അ​റി​യാ​ത്ത മ​ല​യാ​ളി​ക​ള്‍ ചു​രു​ക്ക​മാ​യി​രി​ക്ക
അ​ങ്ങാ​ടി വീണ്ടും എത്തുന്നു..

മേ​ബി വീ ​ആ​ര്‍ പു​വ​ര്‍, കൂ​ലീ​സ്, ട്രോ​ളി പു​ള്ളേ​ഴ്സ്, ബ​ട്ട് വീ ​ആ​ര്‍ നോ​ട്ട് ബെ​ഗേ​ഴ്സ്... സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ജ​യ​ന്‍റെ ഈ ​ഹി​റ്റ് ഡ​യ​ലോ​ഗ് അ​റി​യാ​ത്ത മ​ല​യാ​ളി​ക​ള്‍ ചു​രു​ക്ക​മാ​യി​രി​ക്കും. ജ​യ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ ത​ന്നെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു അ​ങ്ങാ​ടി​യി​ലെ ബാ​ബു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം വീ​ണ്ടും അ​ങ്ങാ​ടി പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ക​യാ​ണ്.

ഐ.​വി ശ​ശി സം​വി​ധാ​നം ചെ​യ്ത ചി​ത്രം നീ​ണ്ട 40 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും വ​രു​ന്ന​ത്. എ​സ് ക്യൂ​ബ് ഫി​ലിം​സി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ന​വം​ബ​ര്‍ 16 മു​ത​ല്‍ ചി​ത്രം പ്രേ​ക്ഷ​ക​ര്‍​ക്ക് കാ​ണാം. ചി​ത്ര​ത്തി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ട്ര​യ്‌​ല​റും എ​സ്. ക്യൂ​ബ് ഫി​ലിം​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. 1980 ഏ​പ്രി​ല്‍ 18നാ​ണ് അ​ങ്ങാ​ടി തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ടി. ​ദാ​മോ​ദ​ര​നാ​യി​രു​ന്നു തി​ര​ക്ക​ഥ. നി​ർ​മാ​ണം പി.​വി ഗം​ഗാ​ധ​ര​നും. ച​ന്ദ്ര​മോ​ഹ​നും സി.​ഇ ബാ​ബു​വും ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചു. ക​ൽ​പ​ക ഫി​ലിം​സാ​ണ് സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ച്ച​ത്.

സീ​മ, സു​കു​മാ​ര​ന്‍, അം​ബി​ക, രാ​ഘ​വ​ൻ, കു​തി​ര​വ​ട്ടം പ​പ്പു, ശ​ങ്ക​രാ​ടി, ജോ​സ്, ര​വി കു​മാ​ർ, ബാ​ല​ന്‍ കെ.​നാ​യ​ർ, പ്ര​താ​പ​ച​ന്ദ്ര​ൻ, കു​ഞ്ച​ൻ, കു​ഞ്ഞാ​ണ്ടി, കെ​പി​എ​സി സ​ണ്ണി, സു​രേ​ഖ, ശാ​ന്താ​ദേ​വി, വി​ലാ​സി​നി തു​ട​ങ്ങി അ​ന്ന​ത്തെ പ്ര​ധാ​ന താ​ര​ങ്ങ​ളെ​ല്ലാം

അ​ണി​നി​ര​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ങ്ങാ​ടി. ചി​ത്ര​ത്തി​നു വേ​ണ്ടി ശ്യാം ​സം​വി​ധാ​നം ചെ​യ്ത ഗാ​ന​ങ്ങ​ളും ഹി​റ്റാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ക​ണ്ണും ക​ണ്ണും ത​മ്മി​ൽ ത​മ്മി​ൽ..., പാ​വാ​ട വേ​ണം..., ക​ന്നി​പ്പ​ളു​ങ്കേ പൊ​ന്നി​ൻ​കി​നാ​വേ എ​ന്നീ ഗാ​ന​ങ്ങ​ളെ​ല്ലാം ഇ​ന്നും മ​ല​യാ​ളി​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​വ​യാ​ണ്.