യോദ്ധ, നീലഗിരി, ഒറ്റയാൾപ്പട്ടാളം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ മധുബാല വീണ്ടും മലയാള ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.
വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്‍, അര്ജുന് അശോകന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " എന്നിട്ട് അവസാനം " എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യുവതാരങ്ങളായ ഫഹദ് ഫാസില്‍,ടോവിനോ തോമസ് എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.
എജെജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍,ജോബിന് ജോയി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകര്‍ നിര്‍വഹിക്കുന്നു. സുഷിൻ ശ്യാമിന്റേതാണ് സംഗീതം