പൊട്ടിച്ചിരിയുടെ ആഘോഷങ്ങളുമായി ജൈത്രയാത്ര തുടരുന്ന കോമഡി സ്റ്റാർസിന്റെ 1234 എപ്പിസോഡുകളുടെ വിജയാഘോഷം "കോമഡി സ്റ്റാർസ് 1234' ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
തെന്നിന്ത്യൻ നടി ഖുശ്ബു സുന്ദർ മുഖ്യാതിഥിയായി എത്തിയ ഷോയിൽ അപർണ ബാലമുരളി, സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം ടെലിവിഷൻ താരങ്ങളും പങ്കെടുത്തു. ഈ വേദിയിൽ അനശ്വരഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിന് ഗാനാർച്ചനയിലൂടെ പ്രണാമം അർപ്പിച്ചു.
ജഗദീഷ് , ബൈജു സന്തോഷ്, മണിയൻ പിള്ള രാജു, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, കലാഭവൻ പ്രജോദ് , ടിനി ടോം, ബിജുക്കുട്ടൻ, നോബി, സ്വാസിക എന്നിവരും ടെലിവിഷൻ താരങ്ങളും, കോമഡി സ്റ്റാർസ് മത്സരാഥികളും അവതരിപ്പിച്ച കോമഡി സ്കിറ്റുകളും പരിപാടിയിലുണ്ട്.
കൂടാതെ, രചന നാരായണൻകുട്ടി, പാരീസ് ലക്ഷ്മി, സ്വാസിക, അനീഷ് റഹ്മാൻ എന്നിവരുടെ നൃത്തവും ചലച്ചിത്ര പിന്നണി ഗായകരായ നാദിർഷ , രഞ്ജിനി ജോസ് , മധുശ്രീ നാരായണൻ എന്നിവരുടെ സംഗീതവിരുന്നും ഒപ്പം ഒരുപാടു സർപ്രൈസുകളുമായി കോമഡി സ്റ്റാർസ് 1234 ഇവന്റ് ഏഷ്യാനെറ്റിൽ ഞായറാഴ്ച രാത്രി എട്ടു മുതൽ സംപ്രേക്ഷണം ചെയ്യുന്നു.