തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ 300 ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന് വഴി നല്കുന്ന പ്രൊഫിഷന്‍സി അവാര്‍ഡ് തുകയായ 5,000 രൂപ വീതം ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഇതിനായി 15 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചത്. എസ്എസ്എല്‍സി ജനറല്‍ വിഭാഗത്തില്‍ 101 പേര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തില്‍ 48 പേര്‍ക്കും പ്ലസ് ടു ജനറല്‍ വിഭാഗത്തില്‍ 114 പേര്‍ക്കും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിഭാഗത്തില്‍ 37 പേര്‍ക്കുമാണ് ബാങ്ക് അക്കൗണ്ടിലേക്ക് തുക അനുവദിച്ചത്.
എസ്എസ്എല്‍സി, പ്ലസ് ടു വിഭാഗങ്ങളില്‍ ബി ഗ്രേഡോ അതിന് മുകളിലോ നേടി വിജയിക്കുന്നവര്‍ക്ക് 2500 രൂപ വീതമാണ് പ്രതിവര്‍ഷം നല്കി വന്നിരുന്നത്.
എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ തുക 5,000 രൂപയായി വര്‍ധിപ്പിക്കുകയും മാനസിക വെല്ലുവിളി നേരിടുന്നവരുടെ മാര്‍ക്ക് നിബന്ധന എടുത്തുകളയുകയും ചെയ്തു.