തിരുവനന്തപുരം: ഉപയോഗശൂന്യമായ 7754.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്താകെ 211 കേന്ദ്രങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഓപ്പറേഷന് സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 50,836 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.
തമിഴ്നാട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു കൊണ്ടുവന്ന 26 ടണ്‍ കേടായ മത്സ്യം പിടിച്ചു. കൊല്ലത്തുനിന്നു 4700 കിലോ കേടായ മത്സ്യവും കോട്ടയത്തു നിന്നു 2555 കിലോ കേടായ മത്സ്യവും പിടിച്ചെടുത്തു. ഇതു കൊണ്ടു വരുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.