+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സേ​വ​ന​മൊരുക്കി ആ​സ്റ്റ​ർ മെ​ഡ്സി​റ്റി

കൊ​​​ച്ചി: ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്താ​​​തെ ഡോ​​​ക്ട​​​റു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​ൻ ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി ടെ​​​ലി ക​​​ണ്‍​സ​​​ൾ​​​ട്ട
ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ  സേ​വ​ന​മൊരുക്കി ആ​സ്റ്റ​ർ മെ​ഡ്സി​റ്റി
കൊ​​​ച്ചി: ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്താ​​​തെ ഡോ​​​ക്ട​​​റു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​ൻ ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി ടെ​​​ലി ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​ഷ​​​ൻ സ​​ർ​​വീ​​സ് ആ​​​രം​​​ഭി​​​ച്ചു. www.astermedcity.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ​​​യോ 0484-6699999 എ​​​ന്ന ന​​​ന്പ​​​റി​​​ൽ വി​​​ളി​​​ച്ചോ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​പ്പോ​​​യി​​​ന്‍റ്മെ​​​ന്‍റ് എ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ലോ​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​ത്ത് രോ​​​ഗി​​​ക​​​ൾ​​​ക്ക് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​ടു​​​ത്തെ​​​ത്താ​​​നു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ടെ​​​ലി ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​ഷ​​​ൻ സേ​​​വ​​​നം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി സി​​​ഇ​​​ഒ ക​​​മാ​​​ൻ​​​ഡ​​​ർ ജെ​​​ൽ​​​സ​​​ണ്‍ ക​​​വ​​​ല​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു. പു​​​തി​​​യ രോ​​​ഗി​​​ക​​​ൾ​​​ക്കും നി​​​ല​​​വി​​​ൽ ഇ​​​വി​​​ടു​​​ത്തെ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ചി​​​കി​​​ത്സ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഈ ​​​സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​യാ​​​ൽ മ​​​തി​​​യാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

രോ​​​ഗി​​​യു​​​ടെ ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സം/ ഫോ​​​ണ്‍ ന​​​ന്പ​​​ർ, ഡോ​​​ക്ട​​​റു​​​ടെ പേ​​​ര്, ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മു​​​ള്ള തീ​​​യ​​​തി, സ​​​മ​​​യം എ​​​ന്നി​​​വ ന​​​ൽ​​​കി ബു​​​ക്ക് ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്. ഫീ​​​സ് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാം. ബു​​​ക്ക് ചെ​​​യ്ത ദി​​​വ​​​സം നി​​​ശ്ച​​​യി​​​ച്ച സ​​​മ​​​യ​​​ത്ത് ഡോ​​​ക്ട​​​റു​​​മാ​​​യി വീ​​​ഡി​​​യോ കോ​​​ളി​​​ലൂ​​​ടെ സം​​​സാ​​രി​​ക്കാം. ടെ​​​ലി ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​ഷ​​​ൻ സേ​​​വ​​​ന​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും ഡോ​​​ക്ട​​​ർ​​​മാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ രോ​​​ഗി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ പ​​രി​​ശോ​​ധ​​നാ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും മു​​​ൻ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളും അ​​​യ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​ഷ​​​നു​​ശേ​​​ഷം ഡോ​​​ക്ട​​​റു​​​ടെ ഡി​​​ജി​​​റ്റ​​​ൽ ഒ​​​പ്പോ​​​ടു​​​കൂ​​​ടി​​​യ പ്രി​​​സ്ക്രി​​​പ്ഷ​​​ൻ രോ​​​ഗി​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കും.