തിരുവനന്തപുരം: നിരോധനാജ്ഞയോടനുബന്ധിച്ച് റോഡിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് പുതിയ സംവിധാനം നിലവിൽ വന്നു. ഇതിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർവഹിച്ചു. പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് മൊബൈൽ സാനിറ്റേഷൻ ബസാണ് ഉപയോഗിക്കുന്നത്. പോലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളിൽ എത്തുന്ന ഈ ബസിൽ അണുനാശിനി തളിക്കാനുള്ള സംവിധാനമുണ്ട്.