കളമശേരി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്ഷീരകർഷകർക്കും സംഘം ജീവനക്കാർക്കും ഒരു കോടി രൂപയുടെ ആശ്വാസവുമായി മിൽമ എറണാകുളം മേഖല യൂണിയൻ. ക്ഷീരകർഷകർ മിൽമയ്ക്കു നൽകുന്ന ഓരോ ലിറ്റർ പാലിനും ഏപ്രിൽ 15 മുതൽ മേയ് 14 വരെ ഒരു രൂപ അധികമായി നൽകും. സംഘം ജീവനക്കാർക്ക് ഈ കാലയളവിലെ പാലളവിന്റെ അടിസ്ഥാനത്തിൽ ലിറ്ററിന് 10 പൈസ വീതം ആശ്വാസമായി നൽകുമെന്നും മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.