കൊച്ചി: ജില്ലയിൽ കോവിഡ്-19 രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് വനിതയുള്‍പ്പെടെ ആറു പേര് കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ടു കണ്ണൂര്‍ സ്വദേശികളും എറണാകുളം സ്വദേശികളായ മൂന്ന പേരും സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് വനിതയുമാണ് ഇന്നലെ ആശുപത്രിയില്‍നിന്നു മടങ്ങിയത്.