കണ്ണൂര്‍: സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കോവിഡ് രോഗിയെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മാഹി സ്വദേശിയായ എഴുപത്തൊന്നുകാരനു ഹൃദ്രോഗം, വൃക്കരോഗം, മസ്തിഷ്ക്കാഘാതം തുടങ്ങിയ രോഗങ്ങള്‍ കൂടിയുള്ളതിനാല്‍ അതീവശ്രദ്ധയോടെയാണു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ന്യൂമോണിയ ബാധിച്ചു വെന്റിലേറ്ററിലുള്ള ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. മൂന്നു രോഗികൾ കൂടി തീവ്രപരിചരിചരണ വിഭാഗത്തിലുണ്ട്.