തിരുവനന്തപുരം: തൊടുപുഴ സ്വദേശിനിക്കു ജീവന്‍രക്ഷാമരുന്ന് നെയ്യാറ്റിന്‍കരയില്‍ നിന്നു കേരള യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡിന്റെ യൂത്ത് ആക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍ മിന്നല്‍ വേഗത്തില്‍ എത്തിച്ച് ശ്രദ്ധ നേടി.
മരുന്ന് അതിവേഗം തൊടുപുഴയില്‍ എത്തിക്കേണ്ട ഉദ്യമം കേരള യൂത്ത് ആക്ഷന്‍ ഫോഴ്സിലെ അംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നാണ് തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ക്ലാർക്കിന്റെ അമ്മ വിമലയ്ക്ക് വേണ്ടി കൊണ്ടുപോകുന്നത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ശ്രീചിത്രയില്‍ ചികിത്സയിലായിരുന്നു അവര്‍. തൊടുപുഴയിലും മറ്റും മരുന്ന് കിട്ടാനില്ലാത്തതിനാല്‍ മാരായിമുട്ടത്ത് താമസിക്കുന്ന വിമലയുടെ സഹോദരന് ജോണ്‍ കേരള വോളന്റിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്സിന്റെ സേവനത്തെക്കുറിച്ച് അറിഞ്ഞ് അംഗങ്ങളുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു.
മാരായിമുട്ടം,നെയ്യാറ്റിന്‍കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ആവശ്യമായ ഏഴ് തരത്തിലുള്ള മരുന്ന് വാങ്ങി. നെയ്യാറ്റിന്‍കര എംഎല്.എ കെ. ആന്‍സലന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള യൂത്ത് ആക്ഷന്‍ ഫോഴ്സ് ടീമിന് മരുന്ന് കൈമാറി. ഇന്നലെ രാവിലെ അംഗങ്ങള്‍ മരുന്ന് തിരുവനന്തപുരം കോഡിനേറ്ററുടെ പക്കല്‍ എത്തിച്ച് നിലമേല്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കി. പിന്നീട് കൊട്ടാരക്കരയിലെ ആക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍ മരുന്ന് കൈപ്പറ്റി അടൂരും അവിടുന്ന് യഥാക്രമം ചങ്ങനാശേരി , കോട്ടയം, പാലാ വഴി തൊടുപുഴയിലും കഴിഞ്ഞ രാത്രിയില്‍ തന്നെ മരുന്ന് എത്തിച്ചു.
നെയ്യാറ്റിന്‍കരയില്‍ മരുന്ന് കൈമാറുന്ന ചടങ്ങില്‍ നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ള്യു.ആര് ഹീബ, വൈസ് ചെയര്മാന് കെ.കെ.ഷിബു, മുനിസിപ്പല്‍ കോഡിനേറ്റര്‍ നവീന്‍ എന്നിവര്‍ പങ്കെടുത്തു.