പൊതുസ്ഥലത്ത് ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചു എന്നാരോപിച്ച് നല്കിയ പരാതിയില്‍ നടി പൂനം പാണ്ഡെയെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. നടി അടക്കമുള്ളവര്‍ക്കെതിരേ ഗോവ ഫോര്‍വേഡ് പാര്‍ട്ടി വനിതാ വിഭാഗമാണ് കനാകോന പൊലീസില്‍ പരാതി നല്‍കിയത്.
ഗോവയിലെ കനാനേകനയിലെ ചപോലി ഡാമില്‍ വച്ച് നടത്തിയ ചിത്രീകരണം സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്നും, ഗോവന്‍ സംസ്കാരത്തെ താറടിക്കുന്നതാണെന്നും പരാതിയില്‍ ആരോപിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു സ്ഥലത്ത് എങ്ങനെ വീഡിയോ ചിത്രീകരിക്കാനായി എന്നതിനെക്കുറിച്ചും, അനുമതി ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് മര്‍ഗോവ എസ്പി പങ്കജ് കുമാര്‍ സിംഗിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.