തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന സഹകരണ സംഘം/ബാങ്കുകളിലെ ജൂണിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന്റെ സമയപരിധി 30 വരെ ദീർഘിപ്പിച്ചതായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി ദീർഘിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.