കൊച്ചി: മെട്രോയുടെ മുട്ടത്തെ ഓപ്പറേഷന് കമാന്‍ഡ് സെന്ററിനും എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നീ പുതിയ സ്റ്റേഷനുകള്‍ക്കും പ്ലാറ്റിനം ഗ്രീന്‍ സര്ട്ടിഫിക്കേഷന് ലഭിച്ചു. ബാക്കിയുള്ള 16 സ്റ്റേഷനുകള്‍ക്ക് പുറമെയാണ് ഇവയ്ക്കും സര്ട്ടിഫിക്കേഷന് ലഭിക്കുന്നത്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലാണ് അംഗീകാരം നല്‍കുന്നത്. ഉയര്‍ന്ന റേറ്റിംഗാണ് കൊച്ചി മെട്രോക്ക് ലഭിച്ചത്. ആഗോള നിലവാരത്തിലുള്ള യാത്ര സംസ്കാരമാണ് കൊച്ചി മെട്രോയിലൂടെ ലക്ഷ്യമിടുന്നത്.