കാസര്‍ഗോഡ്: നിബന്ധനകള്‍ക്കു വിധേയമായി കാസര്‍ഗോഡ് മേഖലയില്‍നിന്ന് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ കടത്തിവിടാമെന്ന് കര്‍ണാടക സര്‍ക്കാര്‍ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിട്ടും തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കാര്യങ്ങള്‍ പഴയപടിതന്നെ. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് കര്‍ണാടക പോലീസിന്റെ നിലപാട്. കേരളത്തില്നിന്നെത്തുന്നവരെ പരിശോധിക്കുന്നതിനായി ചെക്ക്പോസ്റ്റില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും എന്ന പ്രഖ്യാപനവും നടപ്പായില്ല.
കാസര്‍ഗോഡ് ഭാഗത്തുനിന്നെത്തിയ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ ഇന്നലെയും ചെക്ക്പോസ്റ്റില്‍ കര്‍ണാടക അധികൃതര്‍ തടഞ്ഞ് രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയും മാധ്യമപ്രവര്‍ത്തകരെയും കര്‍ണാടക പോലീസ് തടഞ്ഞു. കോവിഡ് രോഗികളല്ലാത്തവരെ നിബന്ധനകള്‍ക്കു വിധേയമായി കടത്തിവിടാമെന്ന് കര്‍ണാടകം സമ്മതിച്ചതായാണ് ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. മംഗളൂരുവിലേക്കു പോകുന്നവര്‍ പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ചെക്ക്പോസ്റ്റില്‍ കര്‍ണാടകം നിയോഗിക്കുന്ന മെഡിക്കല്‍ സംഘം ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചശേഷം കടത്തിവിടും എന്നായിരുന്നു പ്രഖ്യാപനം.
കേരള-കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ധാരണയായതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിഷയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി നല്കിയ ഹര്‍ജി കോടതി തീര്‍പ്പാക്കിയിരുന്നു. അടിയന്തര ചികിത്സ വേണ്ടവര്‍ക്ക് കേരളത്തില്‍നിന്ന് കര്‍ണാടകയിലെ ആശുപത്രികളിലേക്കു പോകുന്നതിനും അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിനും തടസമില്ലെന്നും ഇതിനായി പ്രോട്ടോകോള്‍ തയാറാക്കിയിട്ടുണ്ടെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചത്.