തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽനിന്നും സംസ്ഥാനത്ത് കൂടുതൽ ട്രക്കുകൾ സാധനങ്ങളുമായി എത്തുന്ന സാഹചര്യമാണു നിലവിലുള്ളതെന്നും നിലവിൽ സംസ്ഥാനത്തിന്റെ ഭക്ഷ്യശേഖരത്തിൽ പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ഇനിയുള്ള ഘട്ടം മുന്നിൽക്കണ്ട് സ്റ്റോക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. കൃഷിവകുപ്പ് കർഷക വിപണികൾ വഴി പച്ചക്കറി സംഭരണത്തിന് തീരുമാനിച്ചിട്ടുണ്ട്. കർഷകർ ഈ വിപണികൾ പ്രയോജനപ്പെടുത്തണം.
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അമിതവില ഈടാക്കൽ എന്നിവ തടയുന്നതിന് പരിശോധനകൾ തുടരുകയാണ്. 326 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 144 നടപടികൾക്ക് ശിപാർശ ചെയ്തു. മത്സ്യപരിശോധനയിൽ ഗുരുതരമായ കാര്യങ്ങളാണ് കണ്ടെത്തിയത്. വളത്തിനു വച്ച മത്സ്യമടക്കം നമുക്ക് ഭക്ഷണത്തിനായി ഇങ്ങോട്ടു കൊണ്ടുവരുന്ന കാഴ്ചയാണുള്ളത്. ഏതായാലും അത്തരത്തിലുള്ള മത്സ്യം പിടിച്ചെടുക്കുന്നതിനും നശിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ ശക്തമായ നടപടികളിലേക്കു നീങ്ങും.
ചിലയിടങ്ങളിൽനിന്നും മരുന്ന് ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടു. മാനസികരോഗികൾക്ക് മരുന്നു ലഭിക്കാതായതോടെ അക്രമാസക്തരാകുന്നതായി വാർത്ത വന്നു. വൃക്കരോഗികളുടെ പ്രയാസം സംബന്ധിച്ചും വാർത്തയുണ്ട്. ഇത്തരം വിഷയങ്ങൾ ആരോഗ്യവകുപ്പും പോ ലീസും ഫയർഫോഴ്സും ശ്രദ്ധിക്കുന്നുണ്ട്. ചിലത് ശ്രദ്ധയിൽപ്പെട്ടാൽ വാർത്ത കൊടുക്കുന്നതോടൊപ്പംതന്നെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും മാധ്യമങ്ങൾ തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.