തിരുവനന്തപുരം: ലോക്ക് ഡൗണിനെത്തുടർന്ന് സംസ്ഥാനത്ത് നടപ്പാക്കേണ്ട ക്രമീകരണങ്ങൾ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന്റെകൂടി അടിസ്ഥാനത്തിലായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണ്‍ കാലത്തിനു ശേഷമുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചു. അത് കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കും. കേന്ദ്രത്തിന്റെ തീരുമാനംകൂടി അറിഞ്ഞ ശേഷമായിരിക്കും സംസ്ഥാനത്തെ തുടർ ക്രമീകരണങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.