തിരുവല്ല: നെടുന്പ്രം ഒറ്റത്തെങ്ങ് കൈപ്പാംചാലിൽ കെ.ജെ. ഈപ്പൻ (ഈപ്പൻ ജോസഫ് - 74) ന്യൂയോർക്കിൽ കോവിഡ് -19 ബാധിച്ച് മരിച്ചു. ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥനായിരുന്ന ഈപ്പൻ 15 വർഷമായി ന്യൂയോർക്കിലായിരുന്നു. അവിടെ പോസ്റ്റൽ ആൻഡ് ടെലിഗ്രാഫിൽ ഉദ്യോഗസ്ഥനുമായിരുന്നു.
രണ്ടുദിവസം മുന്‍പാണ് പനി ബാധിച്ച് ലോംഗ് ഐലൻഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോംഗ് ഐലൻഡിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന അദ്ദേഹം തിങ്കളാഴ്ച വൈകുന്നേരം മരിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ നാട്ടിലെത്തിയിരുന്നു. ഭാര്യ: ആലീസ് നെടുന്പ്രം മുളമൂട്ടിൽ കുടുംബാംഗം. മക്കൾ: സരുണ്‍ ഈപ്പൻ (അബുദാബി), വരുണ്‍ ഈപ്പൻ (ന്യൂയോർക്ക്), പരേതനായ അരുണ്‍ ഈപ്പൻ. മരുമക്കൾ: മെറീന വർഗീസ്, ലിജി മത്തായി, ജെനി സോനാ മാത്യു. ഇതോടെ പത്തനംതിട്ട ജില്ലയിൽനിന്ന് അമേരിക്കയിലുള്ളവരിൽ നാലുപേരാണ് ഒരാഴ്ചയ്ക്കകം കോവിഡ് ബാധിച്ചു മരിച്ചത്.