തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ എട്ടു രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചരില്‍ ആറു പേരേയും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേരേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരേസമയം 200 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയത്. കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായാണ് ഈ ആശുപത്രി രൂപകല്പന ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗികളെ മാത്രമാണ് ഇവിടെ അഡ്മിറ്റാക്കുന്നതെന്നും മന്ത്രി റഞ്ഞു.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്നതിനായി കാര്‍സര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഐസിയു സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെയാണ് കോവിഡ് ആശുപത്രിയിലും ഐസിയു ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. തുടക്കത്തില്‍ 200 കിടക്കകളാണ് ഒരുക്കുന്നതെങ്കിലും രോഗികള്‍ കൂടിയാല്‍ 400 പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കാനാകും.
കാസര്‍ഗോഡ് ജില്ലയില്‍ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചാല്‍ 108 ആംബുലന്‍സില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഇവരെ കോവിഡ് ആശുപത്രിയിലെത്തിക്കുന്നു. ഇതുകൂടാതെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സും 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്.