തിരുവനന്തപുരം: ഉപരിപഠനത്തിനായി മൊൾഡോവയിലുള്ള മൂന്നൂറോളം മലയാളി വിദ്യാർഥികൾക്ക് ആവശ്യത്തിനു ഭക്ഷണവും മറ്റു അവശ്യസാധനങ്ങളും ലഭ്യമാണെന്ന് ഉറപ്പു വരുത്താൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്ത് അയച്ചു. ലോക്ക് ഡൗണ്‍ കഴിയുന്പോൾ ഇവരെ നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.