കൊച്ചി: സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ധിപ്പിച്ചത് സാധാരണ നടപടി മാത്രമാണെന്ന് സിഎംഡി പി.എം. അലി അസ്ഗര്‍ പാഷ അറിയിച്ചു. സപ്ലൈകോ നിലവില്‍ സബ്സിഡി പ്രകാരം നല്കുന്ന 13 ഇന ഭക്ഷ്യവസ്തുക്കള്‍ക്ക് വിലയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. എല്ലാമാസവും ഇ-ടെൻഡര്‍ മുഖേന വാങ്ങുന്ന 38 ഇനം ഭക്ഷ്യവസ്തുക്കള്‍ക്ക് വാങ്ങിയ വിലയുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കാറുണ്ട്. ഇത്തരത്തിൽ മാര്‍ച്ച് അവസാന വാരം വാങ്ങിയ ചെറുപയര്‍, ഉഴുന്നുപരിപ്പ്, കടല, മല്ലി, മുളക്, വന്‍പയര്‍, പഞ്ചസാര എന്നീ ഏഴ് ഇനങ്ങളുടെ ചില്ലറ വില്പന വിലയാണ് വർധിപ്പിച്ചത്.