കൊച്ചി: കോവിഡ്-19 രോഗ ഭീഷണിയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമിലും ഒബ്സര്‍വേഷന്‍ സെന്ററുകളിലും കഴിയുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി നല്കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി. ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്കു പുറമേ സാമൂഹ്യക്ഷേമ സെക്രട്ടറി, വനിതാ-ശിശുക്ഷേമ ഡയറക്ടര്‍ എന്നിവരെയും കക്ഷി ചേര്‍ത്തിരുന്നു.