കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനു (ടിസിഎസ്) കീഴിലുള്ള ടിസിഎസ് ഇയോണ്‍ ലോക്ക്ഡൗണ്‍ കാലത്ത് കരിയര്‍ എഡ്ജ് എന്ന പേരില്‍ 15 ദിവസത്തേക്ക് ഓണ്‍ലൈന്‍ ഡിജിറ്റല്‍ സര്ട്ടിഫിക്കേഷന് പ്രോഗ്രാം സൗജന്യമായി സംഘടിപ്പിക്കുന്നു. നാനോ വീഡിയോകള്‍, കേസ് സ്റ്റഡീസ്, അസസ്മെന്റ് എന്നിവ ചേര്‍ന്നതാണ് ഈ കോഴ്സ്. ടിസിഎസ് സംഘടിപ്പിച്ച സെമിനാറുകളുടെ റിക്കോര്‍ഡ് ചെയ്ത ഭാഗങ്ങളും പഠിതാക്കള്‍ക്കു പ്രയോജനപ്പെടുത്താം.