ഇന്നലെ യുവാക്കൾ അടക്കം എട്ടു മലയാളികൾ വിദേശത്തു മരിച്ചു. അമേരിക്കയിൽ അഞ്ചു പേരും ബ്രിട്ടനിൽ രണ്ടു പേരും അജ്മാനിൽ ഒരാളുമാണ് ഇന്നലെ മരിച്ച മലയാളികൾ.
ലണ്ടൻ സറെറെഡ് ഹില്ലിൽ താമസിക്കുന്ന ഇരിട്ടി അത്തിക്കലിലെ മുള്ളന്‍കുഴിയില്‍ ജോർജ്-ഏലിയാമ്മ ദമ്പതികളുടെ മകൻ സിന്റോ ജോര്‍ജും (36), മകളെ സന്ദർശിക്കാനെത്തിയ കൊട്ടാരക്കര ഓടനാവട്ടം കട്ടയിൽ ദേവി വിലാസത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഇന്ദിര (72- റിട്ട. അധ്യാപിക, ജിഎച്ച്എസ് മുട്ടറ) എന്നിവരാണ് ലണ്ടനിൽ മരിച്ചത്.
അമേരിക്കയിലെ ന്യൂയോർക്കിൽ കൊട്ടാരക്കര കരിക്കം അടുമുക്ക് പ്രഭാബംഗ്ലാവിൽ ഉമ്മൻ കുര്യന് (65), പിറവം മുളക്കുളം വടക്കേക്കര കല്ലുവെട്ടാമട പാറശേരില്‍ പി.ജെ. കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (61), ചെങ്ങന്നൂര്‍ സ്വദേശി ശില്പ നായര്‍, ജോസഫ് തോമസ്, തിരുവല്ല നെടുമ്പ്രം കൈപ്പൻ ചോലിൽ കെ.ജെ. ഈപ്പൻ (74) എന്നിവരാണ് മരിച്ചത്. യുഎഇയിലെ അജ്മാനിൽ പേരാവൂർ കോളയാട് പടിഞ്ഞാറയിൽ ഹാരിസ്(36) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. അതേസമയം, ലണ്ടനിലെ വെംബ്ലിയില്‍ താമസിക്കുന്ന ഇക്ബാല്‍ പുതിയകത്ത് (56) കോവിഡ് ലക്ഷണങ്ങളോടെ മരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഇക്ബാലിന് ഇന്നലെ രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചിട്ടില്ല.
തിരുവല്ല കാവുംഭാഗം വഞ്ചിപാലത്തുങ്കല് ഗ്രേസ് വില്ലയില്‍ ജോണ്‍ വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ ജോൺ (മോളിക്കുട്ടി - 65) ന്യൂയോർക്കിൽ കഴിഞ്ഞദിവസം മരിച്ചിരുന്നു.