തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13 പേർക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഒൻപതു പേർ കാസർഗോഡ് ജില്ലയിൽനിന്നുള്ളവരാണ്. മലപ്പുറത്തു രണ്ടു പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം.
കാസർഗോഡ് ജില്ലയിൽ രോഗം പിടിപെട്ടതിൽ ആറുപേർ വിദേശത്തുനിന്നുവന്നവരാണ്. മൂന്നു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നുള്ളവർ നിസാമുദ്ദീനിൽ നിന്നെത്തിയവരും പത്തനംതിട്ടയിലുള്ളയാൾ വിദേശത്തുനിന്നു വന്നതുമാണ്.