തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു വേണ്ടിയുള്ള സർക്കാറിന്റെ സാലറി ചലഞ്ച് സർക്കാർ ജീവനക്കാർക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും നടപ്പാക്കുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. സാലറി ചലഞ്ച് സംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ ഇറക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജീവനക്കാരുമായുള്ള ചർച്ച തുടരുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുത്തി ഒറ്റ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ പ്രളയത്തിൽ സാലറി ചലഞ്ച് നടപ്പാക്കി ഉത്തരവിറക്കിയെങ്കിലും ജീവനക്കാർ കോടതിയെ സമീപിച്ചതിനെത്തുട൪ന്ന് തള്ളിയിരുന്നു. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കിയാകും ഇക്കുറി ഉത്തരവിറക്കുകയെന്നു സൂചനയുണ്ട്.
കഴിഞ്ഞ പ്രളയത്തിൽ സാലറി ചലഞ്ച് നടപ്പാക്കി ഉത്തരവിറക്കിയെങ്കിലും ജീവനക്കാർ കോടതിയെ സമീപിച്ചതിനെത്തുട൪ന്ന് തള്ളിയിരുന്നു. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കിയാകും ഇക്കുറി ഉത്തരവിറക്കുകയെന്നു സൂചനയുണ്ട്.