കണ്ണൂർ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളില്‍ കേരളം ലോകരാജ്യങ്ങൾക്ക് മാതൃകയാണെന്ന് ഏഷ്യന്‍ കൊളീജിയം ഓഫ് മെഡിക്കല്‍ എഡ്യുക്കേഷൻ യുകെ ഇന്ത്യൻ സമൂഹത്തിന്റെ വെബ് സമ്മേളനം. കോവിഡ് വൈറസിനെ തടഞ്ഞുനിർത്താന്‍ ലോകരാജ്യങ്ങളുടെ പരസ്പര സഹായവും സാങ്കേതികവിദ്യാ കൈമാറ്റവും അതോടൊപ്പംതന്നെ പ്രവർത്തകരുടെ പരിചയവും പരിശീലനവും അനിവാര്യമാണെന്ന് സമ്മേളനം വിലയിരുത്തി. അഭിപ്രായങ്ങളും വിലയിരുത്തലുകളും വിവിധ സർക്കാരുകൾക്കു നല്‍കാനും സമ്മേളനം തീരുമാനിച്ചു.
ഡോ. റിയാസ് അബ്ദുള്ള (എൻഎച്ച്എസ്, യുകെ), ഡോ. ശൈലജ തോമസ് (ഈസ്റ്റ് ഇംഗ്ലണ്ട്), ഡോ. ജോ ഫിലിപ് (ബ്രിസ്റ്റൺ), ഡോ. സിദ്ദിഖ് (മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി), സവിത ശ്രീഹരി (ബക്കിംഹാം), ഡോ. ലിജു (കിംഗ് കോളജ് ഓഫ് മെഡിസിൻ), ഡോ. ഫവാസ് (സൗത്ത് വെയിൽസ്), ഡോ. സജിത്ത് കുമാർ (ഇംഗ്ലണ്ട്), ഡോ. ആനന്ദ് ദാമോദർ(ബർമിങാം), ഡോ. ആഷിക് സലിം എന്നിവർ യൂറോപ്പിലെ കോവിഡ് ചികിത്സാ രീതികളെക്കുറിച്ചു വിശദീകരിച്ചു. ഡോ. അനൂപ് കുമാർ, ഡോ. സുൽഫിക്കർ അലി, ഡോ. അൽത്താഫ് (മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ) ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. കോവിഡ് പ്രതിരോധവും ചികിത്സയും ലക്ഷ്യമാക്കി നടത്തിയ വെബ് സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുളള അറുന്നൂറോളം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സംബന്ധിച്ചു.