കൊച്ചി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ വെല്ലുവിളികള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനായി സിലിക്കണ്‍വാലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മോത്വാനി ജഡേജ ഫൗണ്ടേഷന് കോഡ്- 19 എന്ന പേരില്‍ മികച്ച മനസുകളെ ഒന്നിപ്പിച്ച് 72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.
10ന് ആരംഭിക്കുന്ന മത്സരത്തില്‍ 3000ത്തോളം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
എട്ട് ആശയങ്ങളായി പ്രോജക്റ്റിനെ തിരിച്ചിട്ടുണ്ട്. മെഡിക്കല്‍ ട്രീറ്റ്മെന്റ് ആന്‍ഡ് ടെസ്റ്റിംഗ്; ട്രാവല്‍ ആന്‍ഡ് ടൂറിസം; മിറ്റിഗേഷന്ഐസൊലേഷന്, മാസ്ക്, സാമൂഹ്യ അകലം; സോഷ്യല്ലൈഫും വെല്‍ഫെയറും ബോധവത്കരണവും; ഗവേഷണവികസനം; കോവിഡ് 19നുള്ള തുറന്ന നവീകരണം; വിദ്യാഭ്യാസവും ബോധവത്കരണവും; വ്യവസായം എന്നിങ്ങനെയാണത്.
പങ്കെടുക്കുന്നവര്‍ ആശയങ്ങള്‍, വയര്ഫ്രെയിമുകള്, ഡിസൈനുകള്‍, സംഭവവികാസങ്ങള്‍, അവര്‍ സൃഷ്ടിക്കുന്ന പ്രോട്ടോടൈപ്പ് പരീക്ഷിക്കല്‍ എന്നിവയിലൂടെ പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കണം.
പ്രത്യേക വ്യവസ്ഥകളോ പ്രായപരിധിയോ ഇല്ലാതെ ആര്‍ക്കും വ്യക്തിപരമായും ടീമായും ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 10ന് വൈകീട്ട് ആറിനു മുന്‍പായി www.code19 എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് 10,000 യുഎസ് ഡോളര്‍ സമ്മാനമായി ലഭിക്കും. ഒടുവില്‍ പൊതു വോട്ടിംഗും ഉണ്ടായിരിക്കും. 14ന് രാവിലെ ഒന്‍പതിന് വിജയിയെ പ്രഖ്യാപിക്കും.