നെടുമ്പാശേരി: ആയുർവേദ ചികിത്സയ്ക്കും മറ്റുമായി കേരളത്തിലെത്തിയശേഷം ലോക്ക് ഡൗണിൽ കുടുങ്ങിയ 189 മാലി സ്വദേശികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു മാലി ദ്വീപിയൻ എയർലൈൻസിലാണ് ഇവർ നാട്ടിലേക്കു പുറപ്പെട്ടത്. മാലി സർക്കാർ ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.